വക്കം തോപ്പിയ്ക്ക വിളാകത്ത് റെയിൽവേ മേൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി.
ബിജെപി വക്കം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരനാണ് നിവേദനം നൽകിയത്.
കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസങ്ങളിൽ സ്ഥലം സന്ദർശിയ്ക്കാമെന്നും
കേന്ദ്ര റെയിൽവേ വകുപ്പിന്റെ അടിയന്തര ശ്രദ്ധയിലെത്തിച്ച് ഉചിതമായ നടപടിയ്ക്കായ് സമ്മർദ്ദം ചെലുത്തുമെന്നും കേന്ദ്രമന്ത്രി ബിജെപി ഭാരവാഹികൾക്ക് ഉറപ്പ് നൽകി.