Tuesday, August 20, 2024
HomeVAKKOMവക്കം റൂറൽ ഹെൽത്ത് സെന്ററിർ നഴ്സിംഗ് ഓഫീസറെ അഴിമതിയ്ക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ഡോക്ടർമാർ മാനസികമായി പീഡിപ്പിക്കുന്നതായ്...

വക്കം റൂറൽ ഹെൽത്ത് സെന്ററിർ നഴ്സിംഗ് ഓഫീസറെ അഴിമതിയ്ക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ഡോക്ടർമാർ മാനസികമായി പീഡിപ്പിക്കുന്നതായ് പരാതി.

വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ നഴ്സിംഗ് ഓഫീസറെ അഴിമതിയ്ക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുന്നതായ് പരാതി. വക്കം റൂറൽ ഹെൽത്ത് സെന്ററിലെ രണ്ട് പ്രമുഖ ഡോക്ടർമാർക്കെതിരെയാണ് വക്കം റൂറൽ ഹെൽത്ത് സെന്ററിർ നഴ്സിംഗ് ഓഫീസറായ യുവതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

തന്നെ നിരന്തരം അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയും ചെയ്തു മാനസികമായി പീഡിപ്പിക്കുന്നതായാണ് യുവതി ആരോപണം ഉന്നയിക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദം തന്നെ ഒരുപക്ഷെ ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നും യുവതി പറയുന്നു.

തന്നോട് വളരെ മൃഗീയ സ്വഭാത്തോടെയുള്ള പെരുമാറ്റവും സംഭാഷണവുമാണ് ഡോക്ടർമാർ നടത്തുന്നതെന്നാണ് യുവതി പറയുന്നത്. മാനസിക സമ്മർദ്ദം താങ്ങാനാവാതെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ഈ ഡോക്ടർമാർ ആയിരിക്കുമെന്നും യുവതി പറയുന്നു.

കൂടാതെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിക്കുന്നതെന്നും, സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇവരുടെ നേതൃത്വത്തിൽ വലിയ തട്ടിപ്പാണ് ഹെൽത്ത് സെന്ററിൽ നടക്കുന്നതെന്നും യുവതി ആരോപിക്കുന്നുണ്ട്.

വക്കം റൂറൽ ഹെൽത്ത് സെന്ററിൽ കോവിഡ് വാക്സിനുകൾ കാണാതായതുൾപ്പടെയുള്ള വിഷയങ്ങൾ ഈ ഡോക്ടർമാരുടെ പങ്കിനെ പറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെ താൻ അറിയിച്ചതിലുള്ള
പകയും അഴിമതിക്ക് കൂട്ട് നിൽക്കാത്തതിനാലുമാണ് ഡോക്ടർമാർ തനിക്കെതിരെ മനുഷത്വ രഹിത നിലപാട് സ്വീകരിച്ചു മുന്നോട്ട്പോകുന്നതെന്നാണ് യുവതിയുടെ ആരോപണം. രോഗികളുടെ മുന്നിൽവച്ച് പോലും തന്നെ വളരെ മോശമായ് പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും യുവതി ആരോപിക്കുന്നു.

ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും തിരുവനന്തപുരം റൂറൽ പോലീസിനും യുവതി പരാതി നൽകിയതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES