വക്കം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മിന്നൽ സമരം. ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് രണ്ടാം വാർഡിലെ 150 ൽ പരം തൊഴിലാളികൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ അവരുടെ ഇന്നത്തെ തൊഴിലും ഉപേക്ഷിച്ചെത്തിയത്.
മൂന്നു മാറ്റുകളിൽ ഒരാളിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളെ മറ്റൊരു മാറ്റിന്റെ നിയന്ത്രണത്തിലുള്ള ജോലിസ്ഥലത്തേക്ക് അയച്ചതിന് വാർഡ് മെമ്പർക്കെതിരെയാണ് പ്രതിക്ഷേധം സംഘടിപ്പിച്ചത്. പഞ്ചായത്തങ്കണത്തിലെത്തിയ പ്രതിക്ഷേധക്കാർ ആദ്യം ഓവർസിയറുമായും എഇ യുമായും സംസാരിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പറുമായി നടന്ന ചർച്ചകളിൽ തർക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് മെമ്പർമാരായ ഫൈസൽ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചകളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നു ഉറപ്പ് നൽകിയത്തോടെയാണ് പ്രശ്നങ്ങൾക്ക് അവസാനമായത്.
മാറ്റുമാരായ സിമി, സജിത, ഗീത എന്നിവർ പ്രതിക്ഷേധത്തിന് നേതൃത്വം നൽകി. ഓവർസിയർ വൈശാഖ്, എഇ വിജി, സിഡിഎസ് ചെയർപേഴ്സൺ മീനു താഹിം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

