Wednesday, August 28, 2024
HomeVAKKOMവക്കം ഖാദർ അനുസ്മരണവേദിയുടെ ആസാദി ജ്വാല പ്രയാണിന് തുടക്കമായി.

വക്കം ഖാദർ അനുസ്മരണവേദിയുടെ ആസാദി ജ്വാല പ്രയാണിന് തുടക്കമായി.

ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദിയുടെ ആസാദി ജ്വാല പ്രയാണിന് ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടെ തുടക്കമായി.

ആറ്റിങ്ങൽ കലാപ സ്മാരക ഹാളിൽ നടന്ന സമ്മേളനം മുൻ കെ.പി.സി.സി സെക്രട്ടറിയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാനുമായ എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു. സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്.ശ്രീകണ്ഠൻ, മംഗലാപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ബി.സി. അജയരാജ്, ശ്രീചന്ദ്, സക്കീർ മാടൻ വിള, മഞ്ജു പ്രദീപ്, സിന്ധുകുമാരി, മോനിഷ്, ഭരത്, സഞ്ജു, ബിജു, രാഹുൽ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി ജില്ലയിലെ സ്വാതന്ത്ര്യ സമര സ്ഥലങ്ങളിലൂടെ ‘നാം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുവാൻ’ എന്ന മുദ്രാവാക്യം ഉയർത്തി ആസാദി ജ്വാലാ പ്രയാൺ സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായ സ്വാതന്ത്ര്യ സ്മൃതി സാഗരം 10ന് വൈകുന്നേരം 5ന് ശംഖുമുഖം ബീച്ചിൽ നടക്കും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES