ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ പരാതി അറിയിച്ചിട്ടും തിരിഞ്ഞുനോക്കാതെ വക്കം കെഎസ്ഇബി. വക്കം തോപ്പിക്കവിളാകം -മൂന്നാലും മൂട് റോഡിലാണ് ദിവസങ്ങളായി ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിലുള്ളത്.
വക്കം കെഎസ്ഇബി അധികൃതരെ നിലവിലെ അപകടസ്ഥിതി പല തവണ അറിയിച്ചിട്ടും പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. മാത്രവുമല്ല, ഏത് നിമിഷവും തകർന്നു വീണ് അപകടം സംഭവിക്കാൻ സാധ്യതയുള്ള പോസ്റ്റിനെ കയർ കൊണ്ട് അടുത്തുള്ള കൊന്നമരത്തിൽ കെട്ടി നിർത്തിയിരിക്കുകയാണ്.
ദിനംപ്രതി കാൽനടയാതിരക്കാരായ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന പാതയിലെ ഇലക്ട്രിക് പോസ്റ്റാണ് അപകടം ക്ഷണിച്ചുവരുത്തി നിലകൊള്ളുന്നത്.

