Wednesday, August 28, 2024
HomeVAKKOMവക്കം കണ്ണാമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 17 ആമത് ശ്രീ മദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന്...

വക്കം കണ്ണാമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 17 ആമത് ശ്രീ മദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് തുടക്കമായി.

വക്കം കണ്ണാമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 17 ആമത് ശ്രീ മദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് തുടക്കമായി.
2023 ഡിസംബർ 2 ന് ആരംഭിച്ച പരിപാടിയുടെ യജ്ഞമണ്ഡപത്തിലെ ഭദ്രദീപ പ്രതിഷ്ഠ ബ്രഹ്മശ്രീ മാത്താനം അശോകൻ തന്ത്രികൾ നിർവഹിച്ചു. യജ്ഞദീപ പ്രകാശനം ഡോക്ടർ വക്കം എ ദിലീപ്കുമാർ നിർവഹിച്ചു.

ദേശത്തിന്റെ നന്മക്കു വേണ്ടി നടത്തുന്ന അതി ശ്രേഷ്ഠമായ ശ്രീ മദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിൽ ശ്രീ ഭാഗവത പത്മം മധു രാധേശ്യാം കോട്ടയം യജ്ഞാചാര്യനും കെപി അനിൽകുമാർ ശാന്തി യജ്ഞഹോതാവുമാകും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അന്നദാനം, തൊട്ടിൽ വെയ്പ്പ്, ഉണ്ണിയൂട്ട്, ഗോവിന്ദ പട്ടാഭിഷേകം, സമൂഹ വിദ്യാരാജഗോപാലമന്ത്രാർച്ചന, വിദ്യാർഥികൾക്കും വിദ്യാകാംഷികൾക്കും പങ്കെടുക്കാവുന്ന മാതാ പിതാ വന്ദനം സ്വയംവര ഘോഷയാത്ര, സർവൈശ്വര്യ പൂജ, കുചേല സദ്ഗതി, പടുക്ക ഘോഷയാത്ര, അവൽ കിഴി സമർപ്പണം എന്നീ ചടങ്ങുകൾ ഡിസംബർ 9 വരെ നീണ്ടുനിൽക്കുന്ന സപ്താഹ ജ്ഞാന യജ്ത്തിൽ സംഘടിപ്പിക്കും.

വൈകിട്ട് 7 മണിക്ക് ക്ഷേത്രങ്കണത്തിൽ തുടക്കമായ പരിപാടിയിൽ പ്രസിഡന്റ് പി ജയറാം, സെക്രട്ടറി കെ ജയകുമാർ, ഖജാൻജി ജി അനിൽ, രക്ഷധികാരി കെ സഹദേവൻ മറ്റു കമ്മിറ്റിയംഗങ്ങൾ ഭക്ത ജനങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES