Monday, August 10, 2026
HomeFEATUREDഗാർഹിക എൽ.പി.ജി (LPG) ഗ്യാസ് കണക്ഷനുകളുടെ ഇ-കെ.വൈ.സി ആഗസ്റ്റ് 16 വരെ.

ഗാർഹിക എൽ.പി.ജി (LPG) ഗ്യാസ് കണക്ഷനുകളുടെ ഇ-കെ.വൈ.സി ആഗസ്റ്റ് 16 വരെ.

ഗാർഹിക എൽപിജി (LPG) ഗ്യാസ് കണക്ഷനുകളുടെ ഇ-കെവൈസി (eKYC) അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 16 വേറെ.

സബ്‌സിഡി മുടങ്ങാതിരിക്കാനും ഗ്യാസ് കണക്ഷൻ തടസ്സമില്ലാതെ തുടരാനും എല്ലാ ഉപഭോക്താക്കളും ഈ തീയതിക്കുള്ളിൽ ബയോമെട്രിക് ആധാർ ഒത്തുനോക്കൽ (EKYC) പൂർത്തിയാക്കേണ്ടതുണ്ട്. നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയോ അല്ലെങ്കിൽ വീട്ടിലിരുന്ന് മൊബൈൽ ആപ്പ് വഴിയോ ഇത് വളരെ എളുപ്പത്തിൽ ചെയ്യാം.

▪️മൊബൈൽ വഴി വീട്ടിലിരുന്ന് eKYC ചെയ്യേണ്ട വിധം :

ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ Aadhaar FaceRD ആപ്പും, ഒപ്പം നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പും ഡൗൺലോഡ് ചെയ്യുക.

Indane Gas: IndianOil One AppHP Gas: HP Pay AppBharat Gas: Hello BPCL Appലോഗിൻ ചെയ്യുക.

ഗ്യാസ് കണക്ഷനുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും OTP-യും ഉപയോഗിച്ച് ആപ്പിൽ സൈൻ ഇൻ ചെയ്യുക. eKYC ഓപ്ഷൻ കണ്ടെത്തുക, ആപ്പിലെ ‘Link LPG Account’ അല്ലെങ്കിൽ ‘My Profile’ എന്ന സെക്ഷനിൽ പോയി eKYC അല്ലെങ്കിൽ Aadhaar Authentication എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ആധാർ നമ്പർ നൽകുക: നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് നൽകുക.ഫേസ് സ്കാനിംഗ് (Face Scan): ആപ്പിലെ ക്യാമറ പെർമിഷനുകൾ അനുവദിച്ച്, മുഖം വ്യക്തമായി കാണുന്ന രീതിയിൽ വെളിച്ചമുള്ള സ്ഥലത്തുനിന്ന് ലൈവ് ഫേസ് സ്കാൻ പൂർത്തിയാക്കി സമർപ്പിക്കുക. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Submit’ ബട്ടൺ അമർത്തുക. ഇതോടെ നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.

▪️ഗ്യാസ് ഏജൻസി വഴി : ആധാർ കാർഡും ഗ്യാസ് പാസ്‌ബുക്കുമായി നിങ്ങളുടെ ഗ്യാസ് ഡിസ്ട്രിബ്യൂട്ടർ ഏജൻസിയിൽ നേരിട്ട് ചെന്ന് ബയോമെട്രിക് (വിരലടയാളം) വഴി eKYC അപ്‌ഡേറ്റ് ചെയ്യാം.കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 2333555 ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES