Saturday, September 5, 2026
HomeAATINGALവിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന്...

വിവരാവകാശ മറുപടി വൈകിപ്പിച്ചു : വിവരങ്ങൾ സൗജന്യമായി നൽകാനും തുക അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനും ഉത്തരവ്.

വിവരാവകാശ മറുപടി വൈകിപ്പിച്ച ആക്ഷേപത്തിന്മേൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവ്. കൃത്യ നിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതായ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ പരാതിക്കാരന് സൗജന്യമായി നൽകാനും തുക പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഈടാക്കാനുമാണ് ഉത്തരവ് ആയത്.

2026 ജൂൺ 22 നായിരുന്നു പരാതിയ്ക്ക് ആസ്‌പദമായ സംഭവം. ഗ്രാമ പഞ്ചായത്ത്ലെ പദ്ധതി സംബന്ധമായ സാമ്പത്തിക ക്രമക്കേട്കൾ കണ്ടെത്തുവാനായി ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ 2025 – 2026 കാലയളവിലെ ഇപ്ലിമെന്റെ ഓഫീസർ വൈസ് എക്സ്പെന്റിച്ചർ റിപ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആവിശ്യപ്പെട്ടുകൊണ്ട് വിവരാവക നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു.

എന്നാൽ ടി വിവരങ്ങൾ ലഭ്യമാക്കുവാനുള്ള തുക ഒടുക്കുന്നതുമായ് ബന്ധപ്പെട്ട കത്ത് പരാതിക്കാരന് ലഭിക്കുന്നത് ജൂലൈ 22 നായിരുന്നു. പകർപ്പ് ഫീസ് അടവാക്കുന്നതിനുള്ള അറിയിപ്പ് ഒരാഴ്ച മുമ്പെങ്കിലും നൽകേണ്ടതാണെന്നുള്ള ചട്ടം നിലനിൽക്കേയായിരുന്നു പഞ്ചായത്ത് സെക്രട്ടറി കൃത്യവിലോപം കാട്ടിയത്.

ഇതേതുടർന്നാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറായ സെക്രട്ടറിയ്ക്കെതിരെ, വിവരാവകാശം നിയമം മനഃപൂർവ്വമായി ആട്ടിമറിച്ചുകൊണ്ട് അഴിമതിക്ക് കൂട്ട്നിൽക്കുന്നതായ് ചൂണ്ടികാട്ടി തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിൻ ഡയറക്ടർക്ക് പരാതി സമർപ്പിച്ചത്.

വിവരാവകാശ അപേക്ഷയിന്മേലുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭ്യമാക്കുവാൻ തുക അടയ്ക്കണമെന്ന കത്ത് ലഭിച്ചത് മുപ്പതാം ദിവസമാണെന്നും അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ വിവരങ്ങളും, രേഖകളുടെ പകർപ്പും ലഭ്യമാക്കണമെന്ന നിയമം നിലനിൽക്കേയാണ്. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഈ നടപടിയെന്നും ഓരോ സാമ്പത്തിക വർഷവും ഓരോ നിർവ്വഹണ ഉദ്യോഗസ്ഥരും നടപ്പിലാക്കുന്ന പദ്ധതികളുടെ ചെലവ് വിവരങ്ങൾ സുലേഖ സോഫ്റ്റ്വെയറിൽ നിന്നും ഉടൻ തന്നെ എടുത്ത് നൽകാമെന്നിരിക്കെയാണ്, അവിശ്യപ്പെട്ട വിവരങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മനഃപൂർവ്വമായ ഗുരുതര അനാസ്ഥ കാട്ടിയിരിക്കുന്നതെന്നും ആയതിനാൽ തൻറെ വിവരാവകാശ ചോദ്യങ്ങൾക്ക് ലഭ്യമാക്കേണ്ട മറുപടി സൗജന്യമായി ലഭ്യമാക്കിയും, മനഃപൂർവ്വവുമായ വീഴ്ച്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ മാതൃകാ പരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുവാനും നടപടി ഉണ്ടാകണമെന്നുമാണ് പരാതിക്കാരൻ ആവിശ്യപ്പെട്ടത്.

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ പ്രകാരം പകർപ്പ് ഫീസ് അടവാക്കുന്നതിനുള്ള അറിയിപ്പ് ഒരാഴ്ച മുമ്പെങ്കിലും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫിസർ (എസ് പി ഐ ഒ) അപേക്ഷകന് നൽകേണ്ടതായിരുന്നുവെന്ന് വീക്ഷിക്കുന്നതിനോടൊപ്പം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് എസ് പി ഐ ഒ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേൽ മറുപടി തയ്യാറാക്കി നൽകുന്നതിൽ തികഞ്ഞ ജാഗ്രതയും ഗൌരവവും പാലിക്കണമെന്നും തുടർന്ന് ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നും ഉത്തരവിലൂടെ ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ നിർദ്ദേശിക്കുകയായിരുന്നു.

അതോടൊപ്പം, ആവശ്യപ്പെട്ട വിവരങ്ങളുടെ പകർപ്പ് ഉത്തരവ് ലഭിച്ച് 7 ദിവസത്തിനകം പരാതിക്കാരന് സൗജന്യമായി ലഭ്യമാക്കി അപേക്ഷകനിൽ നിന്നും പകർപ്പ് ഫീസ് ഇനത്തിൽ ഈടാക്കേണ്ട തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി പ്രസ്തുത രസീതിൻ്റെ പകർപ്പ് ലഭ്യമാക്കുന്നതിനും അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ / സെക്രട്ടറിയ്ക്ക് ഉത്തരവിലൂടെ നിർദ്ദേശം നൽകുകയുമായിരുന്നു.

കൂടാതെ, പരാതിക്കാരന്റെ മറ്റൊരു ആവിശ്യമായ കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടവും (പുസ്തകം) പഞ്ചായത്തിൽ വന്ന് സൗജന്യമായി പരിയാരാധിക്കുവാനും പകർപ്പ് ആവശ്യമുള്ള പക്ഷം സൗജന്യമായി നൽകുന്നതിനും അപേക്ഷകനിൽ നിന്നും സേർച്ച് ഫീസ് ഇനത്തിൽ ഈടാക്കേണ്ട തുക, പകർപ്പ് ഫീസ് ഇനത്തിൽ ഈടാക്കേണ്ട തുക എന്നിവ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തിയ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കി പ്രസ്തുത രസീതിൻ്റെ പകർപ്പ് സഹിതം നടപടി വിവരം ഈ കാര്യാലയത്തിൽ ലഭ്യമാക്കുന്നതിനും വിവരാവകാശനിയമം 2005 വകുപ്പ് 3(6) പ്രകാരം പരാമർശം (1) അപ്പീൽ തീർപ്പാക്കി ഉത്തരവാക്കുകയായിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES