Monday, August 10, 2026
HomeANCHUTHENGUഓപ്പറേഷൻ തൂഫാൻ : എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ : എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാന്റെ പ്രചരണാർത്ഥം എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്, കഠിനംകുളം സെന്റ് മൈക്കിൾ എച്ച്.എസ്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസ്, വക്കം ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് ജെൻക്ഷനിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന്റെ ഉൽഘാടനം കടയ്ക്കാവൂർ സർക്കിൽ ഇൻസ്‌പെക്ടർ സൈജു കെ നിർവ്വഹിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടർ ജയകുമാർ നിർവ്വഹിച്ചു. അഞ്ചുതെങ്ങ് ജെൻക്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കായിക്കര ആശാൻ സ്മാരകത്തിൽ സമാപിച്ചു.

പരിപാടിയിൽ തിരുവനന്തപുരം റൂറൽ ജില്ല എസ്.പി.സി എ.ഡി.എൻ.ഒ സുഭാഷ് കുട്ടികൾക്ക് പരേഡ് പ്രാക്ടീസ് നൽകി. കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ജയപ്രകാശ്, ഡ്രിൽ ഇൻസ്‌ട്രെക്ടർമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES